Posts

Showing posts from October, 2016

ആദ്യ ഹാഫ് മാരത്തൺ- My first half marathon experience

Image
ഹാർമണി ജനീവ മാരത്തൺ ഫോർ യുണിസെഫ്, മെയ് 8, 2016 
Harmony Geneva Marathon for UNICEF, May 8, 2016
3909-ആം റാങ്ക്, 4237 പേര് മത്സരിച്ചതിൽ നിന്നും. 40-50 കാറ്റഗറിയിൽ 828 റാങ്ക്, 858 പേര് മത്സരിച്ചതിൽ നിന്നും!
ആദ്യ ഹാഫ് മാരത്തണ് നന്നായി പരിശീലനം നേടിയില്ലെങ്കിൽ പണി പാളും എന്ന് അറിയാമായിരുന്നതിനാൽ ജനുവരി പകുതി ആയപ്പോൾ തന്നെ നെറ്റിൽ നിന്നും ഒരു പരിശീലന പ്ലാൻ ഡൗൺലോഡ് ചെയ്തു. ആദ്യ അഞ്ചാറാഴ്ച അതനുസരിച്ച് ഓടി നോക്കിയപ്പോൾ ഒരു ആത്മവിശ്വാസം തോന്നിത്തുടങ്ങി. 

മെയ് ആദ്യം ആയപ്പോൾ പതിനാറ് ആഴ്ചയിൽ 350 കിലോമീറ്റർ ഓടിയിരുന്നു. അതിനിടെ മൂന്നു തവണ പത്ത് കിലോമീറ്റർ, ഒരു തവണ പതിനഞ്ച് കിലോമീറ്റർ, ഒരു തവണ ഇരുപത്തി ഒന്ന് കിലോമീറ്റർ എന്നിങ്ങനെ ഒട്ടിയിരുന്നു. ഏപ്രിൽ മാസം തന്നെ 150 കിലോമീറ്ററിലധികം ഓടി. അത് കൊണ്ട് തന്നെ തുടക്കം അൽപ്പം ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ട്രെയിനിംഗ് നന്നായിരുന്നതിനാൽ ആത്മവിശ്വാസം തോന്നിയിരുന്നു.  ആദ്യ മൂന്നു കിലോമീറ്റർ കഴിഞ്ഞതോടെ അണയ്ക്കാൻ തുടങ്ങി. മുഴുമിക്കാൻ പറ്റുമോ എന്ന് സംശയം തോന്നി. പതുക്കെ സമയം നോക്കിയപ്പോൾ ഞെട്ടി. വെറും പതിനെട്ട് മിനുട്ട്. 10 കിലോമീറ്റർ/ ,മണിക്കൂർ! അത്രയും സ്പീഡിലാണ്…